ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടരന്വേഷണം നടത്തണമെന്ന് കോടിയേരി

തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചുള്ള ബിജു രമേശിന്റെ വെളിപ്പെടുത്തൽ ഗൗരവകരമാണെന്നും സംഭവത്തിൽ തുടരന്വേഷണം നടത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.എസ്എൻഡിപി-ആർഎസ്എസ് കൂട്ടുക്കെട്ടിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് നേതൃത്വം നൽകുന്നത്. ബന്ധത്തിന് ഇടനിലക്കാരനായി രാജൻ ബാബുവിനെയാണ് നിയോഗിച്ചിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണത്തെ കുറിച്ചുള്ള വിലയിരുത്തലാകും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം. ‘മതേതരത്വ ജനാധിപത്യ സംരക്ഷണം’ ഇതായിരിക്കും തെരഞ്ഞെടുപ്പ് അജണ്ട. ഇതിനായി ഒരോരുത്തരും യോജിച്ച് പ്രവർത്തിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *