തുര്‍ക്കി അങ്കാറയില്‍ സമാധാന റാലിക്കിടെ സ്‌ഫോടനം; 20 പേര്‍ കൊല്ലപ്പെട്ടു


അങ്കാറ: തുര്‍ക്കി തലസ്ഥാനമായി അങ്കാറയില്‍ സമാധാന റാലിക്കിടെയുണ്ടാ ഇരട്ടസ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പ്രദേശിക സമയം 10 നാണ് സ്‌ഫോടനം നടന്നത്. അങ്കാറയിലെ റെയില്‍വേ സ്‌റ്റേഷനു സമീപത്താണ് സ്‌ഫോടനം നടന്നത്.ചാവേറാക്രമണമാണ് നടന്നതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റാലിയില്‍ പങ്കെടുത്ത ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.




Sharing is Caring