സി പി ഐ എം ജില്ലാ സമ്മേളന പ്രചരണാർത്ഥം സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടക്കുന്ന സി പി ഐ എം കോഴിക്കോട് ജില്ലാ സമ്മേളത്തോട്നുബന്ധിച്ച് സ്ഥാപിച്ച പ്രചരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ. കൊയിലാണ്ടി ബസ്‌ സ്റ്റാന്റിന് സമീപം സ്ഥാപിച്ച വലിയ ബോർഡുകളാണ് ഇരുട്ടിന്റെ മറവിൽ ക്രിമിനലുകൾ നശിപ്പിച്ചത്.ഇതിന്റെ പിന്നിൽ Rss ക്രിമിനലുകളാണ് എന്ന് ഏരിയാ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു. സമാധാന അന്തരീക്ഷം തകർക്കാൻ ആർ എസ് എസ് ക്രിമിനലുകൾ ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10 മണിക്ക്‌ കോയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടക്കുംമെന്ന് ഏരിയാ സെക്രട്ടറി കെ.കെ.മുഹമ്മദ് അറിയിച്ചു.r

Spread the love

Leave a Reply

Your email address will not be published. Required fields are marked *