മുന്നോക്കകാരിലെ പിന്നോക്കകാര്‍ക്ക് ദേവസ്വം നിയമനങ്ങളില്‍ സംവരണം; സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി


മുന്നോക്ക വിഭാഗത്തിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നിശ്ചിത ശതമാനം സംവരണം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഈ നിര്‍ദേശം എല്‍.ഡി.എഫ് നേരത്തെ മുന്നോട്ടുവച്ചിരുന്നതാണ്. ഭരണഘടനാ ഭേദഗതി ആവശ്യമില്ലാത്ത സ്ഥാപനങ്ങളില്‍ ഇത്തരം നിയമനങ്ങള്‍ നടത്താനാണ് മന്ത്രിസഭ തീരുമാനം എടുത്തിരിക്കുന്നത്. ഇതുപ്രകാരം. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ഇത്തരം സംവരണം കൊടുക്കാമെന്നാണ് മന്ത്രിസഭാ തീരുമാനിച്ചു. അതോടൊപ്പം തന്നെ സംവരണം അനുഭവിക്കുന്ന മറ്റു വിഭാഗങ്ങളുടെ സംവരണ ശതമാനം വര്‍ധിപ്പിക്കാനും തീരുമാനമായി.
സാമ്ബത്തികമായി പിന്നോക്ക നില്‍ക്കുന്നവര്‍ക്ക് 10% നല്‍കാന്‍ തീരുമാനം. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പട്ടികജാതി, പട്ടിക വര്‍ഗ, ഈഴവ, മറ്റ പിന്നാക്ക വിഭാഗങ്ങളിലും സംവരണ തോത് ഉയര്‍ത്തും. ഈഴവ വിഭാഗത്തിന് നിലവിലെ 14ല്‍ നിന്ന് 17% ആയും എസ്.സി, എസ്.ടിക്ക് 12% ആയി വര്‍ധിപ്പിക്കും. മറ്റ് പിന്നക്ക വിഭാഗങ്ങള്‍ക്ക് മൂന്നു ശതമാനത്തില്‍ നിന്ന് ആറ് ശതമാമായി വര്‍ധിപ്പിക്കും. രാജ്യത്ത് തന്നെ ആദ്യമായി സ്വീകരിക്കുന്ന പരിഷക്രണം. ഇതിനാവശ്യമായ ചട്ടഭേദഗതികള്‍ കൊണ്ടുവരും.
പൊതുവേ സര്‍ക്കാര്‍ നിയമനങ്ങളില്‍ സാമ്ബത്തിമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിക്ക് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കും. വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ വാര്‍ഷിക ആഘോഷം നവംബര്‍ 27 മുതല്‍ ഡിസംബര്‍ 28 വരെ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തും
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചു. ഡോക്ടര്‍മാരുടെത് 56ല്‍ നിന്ന് 60 ആയും മെഡിക്കല്‍ കോളജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 62 ആയും വര്‍ധിപ്പിക്കും. ആരോഗ്യമേഖലയിലെ പരിചയ സമ്ബന്നരായ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം കൂടി പരിഗണിച്ചും അധ്യാപക ക്ഷാമം പരിഹരിക്കാന്‍ കൂടിയുമാണ് തീരുമാനം. മിക്ക സംസ്ഥാനങ്ങളിലും പെന്‍ഷന്‍ പ്രായം ഉയര്‍ന്നതാണ്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ആവശ്യമാണ് സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.




Sharing is Caring