രക്തം വേണേല്‍ രക്തമിതാ, ജീവന്‍ വേണേല്‍ ജീവനിതാ’; ലാവലിന്‍ വിധിക്കുശേഷം കണ്ണൂരിലെത്തിയ പിണറായിക്ക് ഉജ്വല സ്വീകരണം


ലാവ്‌ലിന്‍ വിധിയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി കണ്ണൂരില്‍. കേസില്‍ പിണറായിയെ പ്രതിചേര്‍ക്കാന്‍ സാധിക്കില്ലെന്ന ഹൈക്കോടതി വിധിയ്ക്ക് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. മുഖ്യമന്ത്രിയ്ക്ക് ഉജ്ജ്വ സ്വീകരണമൊരുക്കിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തി ആവേശത്തോടെയാണ് മുഖ്യമന്ത്രിയെ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ചത്.


പുലര്‍ച്ചെ മാവേലി എക്‌സ്പ്രസിന് കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ പി, ജയരാജന്‍, എംവി ജയരാജന്‍, ടിവി രാജേഷ്, തുടങ്ങിയ മുതിര്‍ന്ന നേതാക്കളും എത്തിയിരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ ജനിറ്റിക്ക് ലാബ് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ആഗസ്ത് 23ന് ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി വിധി വന്നത്. കേസ് മുന്‍നിര്‍ത്തി തന്നിലൂടെ പാര്‍ട്ടിയെ വേട്ടയാടുകയായിരുന്നു എന്നാണ് വിധിയ്ക്ക് ശേഷം പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.




Sharing is Caring