ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലിൽ കടന്നു. ചൈനയുടെ ചെൻ യുഫേയെ നേരിട്ടുള്ള ഗെയിമിനു തകർത്താണ് ഇന്ത്യൻ താരം ഫൈനലിലേക്ക് കുതിച്ചത്. സ്കോർ: 21-13, 21-10. ഫൈനലിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരെയെയാണ് സിന്ധു നേരിടുക.സൈന നെഹ്വാളിനു ശേഷം ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു. 48 മിനിറ്റ് മാത്രമാണ് ചൈനീസ് താരത്തിന് സിന്ധുവിനു മുന്നിൽ പിടിച്ചു നിൽക്കാനായത്. സെമി പോരാട്ടം തുടങ്ങി ഒരു മിനിറ്റ് പിന്നീടും മുൻപ് ആദ്യ ഗെയിമിൽ ആദ്യ പോയിന്റ് സ്വന്തമാക്കിയ സിന്ധു പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല.
FLASHNEWS