സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. പാറശാലയിലാണ് സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തിന്‍രെ ഉദ്ഘാടനം നിര്‍വഹിക്കും.
ആനാവൂര്‍ നാഗപ്പന്‍ ജില്ലാ സെക്രട്ടറിയായി തുടരുമെന്നാണ് സൂചന.

ചികിത്സയ്ക്കായി അമേരിക്കയില്‍ പോകുന്നതിനാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യം കുറച്ചു ദിവസങ്ങളില്‍ ഉണ്ടാകില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കും. സമ്മേളനത്തില്‍ അരുവിക്കരയിലെ തിരഞ്ഞെടുപ്പില്‍ വികെ മധു വീഴ്ച വരുത്തിയത്,അനുപമയുടെ കുഞ്ഞിന്റെ ദത്ത് വിവാദം, മെഗാ തിരുവാതിര വിവാദം എന്നിവ ചര്‍ച്ചയായേക്കും.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം പാറശാലയില്‍ 550ലേറെ ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് മെഗാ തിരുവാതിര സംഘടിപ്പിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇത്രയും ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ തിരുവാതിര ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംസ്ഥാന നേതൃത്വവും ഇക്കാര്യത്തില്‍ അതൃപ്തി അറിയിക്കുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *