“എല്ലാവരും കൃഷിയിലേക്ക് “എന്ന സന്ദേശമുയർത്തിപ്പിടിച്ച് കോഴിക്കോട് ജില്ലാ നടീൽ ഉത്സവം കീഴരിയൂരിൽ നടന്നു

കൊയിലാണ്ടി: എല്ലാവരും കൃഷിയിലേക്ക് എന്ന സന്ദേശമുയർത്തിപ്പിടിച്ച് കോഴിക്കോട് ജില്ലാ നടീൽ ഉത്സവം കൊയിലാണ്ടി ഏരിയയിൽ കീഴരിയൂരിൽ നടന്നു. സിപിഐ എം നേതൃത്വത്തിൽ നടക്കുന്ന സംയോജിത കൃഷിയുടെ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി. വിഷുവിന് വിഷരഹിത പച്ചക്കറി എന്നത് പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നു. കർഷകർ ,കർഷക തൊഴിലാളികൾ,തൊഴിലാളികൾ,യുവാക്കൾ,മഹിളകൾ, വിദ്യാർത്ഥികളടക്കം എല്ലാവരെയും ചേർത്തു പിടിച്ചാണ് കൂട്ടായ്മ വിപുലപ്പെടുത്തുന്നത്.നടീൽ ഉത്സവം സ: ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിഷുവിന് 150 വിപണന കേന്ദ്രങ്ങൾ ഒരുക്കും. ഫിബ്രവരി 5 ന് മുമ്പ് പ്രാദേശിക നടീൽ ഉത്സവങ്ങർ സംഘടിപ്പിക്കു. കൺവീനർ കെ.കെ.ദിനേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ തല കൺവീനർ കെ.ഷിജു സ്വാഗതം പറഞ്ഞു.പി. വിശ്വൻ മാസ്റ്റർ, കെ.കെ. മുഹമ്മദ്ദ് ,ടി.കെ.ചന്ദ്രൻ മാസ്റ്റർ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് K. ഗോപാലൻ നായർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ്, കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.നിർമ്മല, എ.സി.ബാലകൃഷ്‌ണൻ, എൻ.എം.സുനിൽ എന്നിവർ സംസാരിച്ചു. പി.കെ.ബാബു നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *