25 ല​ക്ഷ​ത്തി​ല​ധി​കം നി​ക്ഷേ​പി​ച്ച​വ​ർ​ക്ക് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്

നോ​ട്ട് നി​രോ​ധ​ന​ത്തി​നു​ശേ​ഷം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ 25 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തി​യ​വ​ർ​ക്ക് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്. പ​ണം നി​ക്ഷേ​പി​ച്ച​ശേ​ഷം നി​കു​തി അ​ട​യ്ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ 1.16 ല​ക്ഷം ആ​ളു​ക​ൾ​ക്കാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ള്ള​തെ​ന്ന് സി​ബി​ഡി​ടി ചെ​യ​ർ​മാ​ൻ സു​ശീ​ൽ ച​ന്ദ്ര അ​റി​യി​ച്ചു. 30 ദി​വ​സ​ത്തി​നു​ള്ളി​ൽ നി​കു​തി ഒ​ടു​ക്കി തു​ട​ർ​ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​കാ​ൻ സി​ബി​ഡി​ടി ആ​വ​ശ്യ​പ്പെ​ടു​ന്നു.

കൂ​ടാ​തെ, വ​ൻ നി​ക്ഷേ​പം ന​ട​ത്തി​യ​വ​രു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ആ​ദാ​യ​നി​കു​തി വ​കു​പ്പ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. പ​ഴ​യ നോ​ട്ടു​ക​ൾ മാ​റി​യെ​ടു​ക്കു​ന്ന​തി​നാ​യി നി​ക്ഷേ​പം ന​ട​ത്തി​യ​വ​രെ കു​ടു​ക്കാ​നാ​ണു കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​മം. 25 ല​ക്ഷ​ത്തി​നു​മേ​ൽ നി​ക്ഷേ​പം ന​ട​ത്തി​യ​വ​രെ കൂ​ടാ​തെ, 10 ല​ക്ഷ​ത്തി​നും 25 ല​ക്ഷ​ത്തി​നും ഇ​ട​യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​വ​ർ​ക്കു ര​ണ്ടാം ഘ​ട്ട​മാ​യി നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നും സു​ശീ​ൽ ച​ന്ദ്ര വ്യ​ക്ത​മാ​ക്കി.

23.22 ല​ക്ഷം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ 3.68 ല​ക്ഷം കോ​ടി രൂ​പ നി​ക്ഷേ​പി​ച്ച 17.73 ല​ക്ഷം ഇ​ട​പാ​ടു​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും സി​ബി​ഡി​ടി ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *