തല മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി.എം കഞ്ഞിരാമൻ നായർ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ തല മുതിർന്ന സി.പി.ഐ.നേതാവ് ചിങ്ങപുരം ചെല്ലട്ടാം കണ്ടി ടി.എം.കുഞ്ഞിരാമൻ നായർ (86) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ദീർഘകാലം സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം, മണ്ഡലം സിക്രട്ടറി , എ.ഐ.ടി.യു.സി.നേതാവ് എന്നീ
നിലകളിൽ പ്രവർത്തിച്ചു. കൂത്താളി സമര സേനാനിയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ടി.എം. പാർട്ടി കെട്ടി പടുക്കുന്നതിൽ ത്യാഗപൂർണമായ പങ്ക് വഹിച്ചു. കറ പുളരാത്ത പൊതുപ്രവർത്തനത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.

അവസാന നിമിഷം വരെ പൊതുരംഗത്ത് സജീവമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെ തുടർന്ന് നിരവധി പ്രയാസങ്ങൾ അനുഭവിച്ചാണ് സി.പി.ഐ.പ്രവർത്തനവുമായി മുന്നോട്ടു പോയത്. പൊതു പ്രവർത്തനത്തിന് കെ.പി.സി.സി. അംഗമായിരുന്ന കെ.ശിവരാമൻ മാസ്റ്ററുടെ പേരിലുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.

രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ അവസാനത്തെകണ്ണിയാണ്. ചിങ്ങപുരം സി.കെ.ജി. ഹെയർസെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡണ്ടും, നിലവിൽ പി.ടി.എ. അംഗവുമാണ്. സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ സജീവമായി പങ്കെടുത്തിരുന്നു. കൊയിലാണ്ടി ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിനു വെച്ച ശേഷം വൈകീട്ട് 5 മണിക്ക് വീരവ ഞ്ചരി ചെല്ലട്ടാം കണ്ടി വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.

ഭാര്യ: ജാനു അമ്മ. മക്കൾ: ഇന്ദിര, ലോഹിതാക്ഷൻ (ഗൾഫ്), വിശ്വൻ (വർക്ക്ഷോപ്പ് നന്തി), സത്യൻ (ജില്ലാ കോടതി കോഴിക്കോട്). മരുമക്കൾ: കുഞ്ഞിരാമൻ നായർ ( വിളയാട്ടൂർ) ദീപ, പ്രിയ, പ്രീത.

Spread the love

Leave a Reply

Your email address will not be published. Required fields are marked *