കോ​വി​ഡ് ബൂ​സ്റ്റ​ര്‍ ഡോ​സ് സ്വീ​ക​രി​ച്ച്‌ ബൈ​ഡ​ന്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ ബൂ​സ്റ്റ​ര്‍ ഡോ​സ് സ്വീ​ക​രി​ച്ച്‌ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. തി​ങ്ക​ളാ​ഴ്ച​യാ​ണ് ബൈ​ഡ​ന്‍ ഫൈ​സ​ര്‍ വാ​ക്സി​ന്‍റെ മൂ​ന്നാം ഡോ​സ് ബൂ​സ്റ്റ​ര്‍ ഡോ​സാ​യി സ്വീ​ക​രി​ച്ച​ത്.

ഈ ​പ​ക​ര്‍​ച്ച​വ്യാ​ധി​യെ ചെ​റു​ക്കാ​നും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും, ന​മ്മു​ടെ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി നി​ല​നി​ര്‍​ത്താ​നും, ന​മ്മു​ടെ വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​നും, ന​മ്മു​ടെ സ​ന്പ​ദ്‌​വ്യ​വ​സ്ഥ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും, എ​ല്ലാ​വ​ര്‍​ക്കും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ല്‍​ക​ണ​മെ​ന്ന് ഞ​ങ്ങ​ള്‍​ക്ക​റി​യാ​മെ​ന്നും ബൈ​ഡ​ന്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ​റ​ഞ്ഞു.

വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ നി​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും നി​ങ്ങ​ളു​ടെ ചു​റ്റു​മു​ള്ള​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും ക​ഴി​യു​മെ​ന്നും ബൈ​ഡ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​മേ​രി​ക്ക​യി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് ബൂ​സ്റ്റ​ര്‍ ഡോ​സ് ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്. കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ ഫൈ​സ​ര്‍ വാ​ക്സീ​നാ​ണ് ബൂ​സ്റ്റ​ര്‍ ഡോ​സാ​യി ന​ല്‍​കു​ന്ന​ത്.

65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കും ഗു​രു​ത​ര​രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്കു​മാ​ണ് വാ​ക്സീ​ന്‍ ന​ല്‍​കു​ന്ന​ത്. ര​ണ്ടാം ഡോ​സ് എ​ടു​ത്ത് ആ​റു​മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് മൂ​ന്നാം ഡോ​സ് ബൂ​സ്റ്റ​ര്‍ ഡോ​സാ​യി ന​ല്‍​കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *