രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 535 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 4,08,212 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇതുവരെ 3,05,43,138 പേർ രോഗമുക്തി നേടി. 2.31 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ 34 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുകയാണ്.
രാജ്യത്ത് ഇതുവരെ 3,13,71,901 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,20,551 പേർ കൊവിഡ് ബാധിച്ച് മരിച്ചു. മൂന്നാം തരംഗത്തിൽ കൊവിഡ് പ്രതിദിന കേസുകൾ അഞ്ച് ലക്ഷം വരെ എത്താമെന്നാണ് നീതി ആയോഗിന്റെ മുന്നറിയിപ്പ്. രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ കേരളത്തില്‍ 18,531 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ പകുതിയും കേരളത്തിലാണ്.