ലോ​ക്ഡൗ​ണ്‍ ദി​വ​സം മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ “മാ​തൃ​കാ’ യോ​ഗം; ഐ​എ​ന്‍​എ​ല്‍ അ​ടി​ച്ചു​പി​രി​ഞ്ഞു

കൊച്ചിയിൽ ചോർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗത്തിൽ കയ്യാങ്കളി. മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത യോഗത്തിലാണ് സംഭവം. രണ്ട് വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളലുമുണ്ടായി. യോഗം ചേർന്ന ഹോട്ടലിന് മുന്നിൽ പ്രവർത്തകർ ഏറ്റുമുട്ടി.

പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച്‌ അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി. കൈ​യാ​ങ്ക​ളി​യെ തു​ട​ര്‍​ന്ന് യോ​ഗ​ത്തി​ല്‍​നി​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​പി അ​ബ്ദു​ള്‍ വ​ഹാ​ബ് ഇ​റ​ങ്ങി​പ്പോ​യി. യോ​ഗം റ​ദ്ദാ​ക്കി​യെ​ന്ന് അ​ബ്ദു​ള്‍ വ​ഹാ​ബ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​ന്ത്രി​യെ പോ​ലീ​സ് ഹോ​ട്ട​ലി​ല്‍​നി​ന്നും മാ​റ്റി. യോ​ഗം ന​ട​ക്കു​ന്ന ഹോ​ട്ട​ലി​ന് എ​തി​രെ കോ​വി​ഡ് നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ് എ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *