രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്.

രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം.കൊവിഡ് വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണ മെന്നും കേന്ദ്രം നിര്‍ദേശിച്ചു
ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,962 പേര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. കോവിഡ് മൂലം 26 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 22,416 പേരാണ് ചീകിത്സയിലുള്ളത്.

മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നല രാജ്യത്ത് 4041 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേവിസ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കം 5 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രി രാജേഷ് ഭൂഷണ്‍ കത്തയച്ചു. കേരളത്തിനു പുറമെ തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം കത്തയച്ചത്. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ മുപ്പത്തിയൊന്ന് ശതമാനവും കേരളത്തിലാണ്. ഇത് കണക്കിലെടുത്ത് ജാഗ്രത കൂട്ടാന്‍ കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് നല്‍കി.

കേരളത്തില്‍ 11 ജില്ലകളില്‍ രോഗികളുടെ എണ്ണം ഉയരുന്നതില്‍ കേന്ദ്രം ആശങ്ക അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 6 ജില്ലകളിലും തമിഴ്‌നാട്ടില്‍ രണ്ട് ജില്ലകളിലും രോഗബാധിതരുടെ എണ്ണം കൂടുന്നത് ശ്രദ്ധിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പരിശോധനകളുടെ എണ്ണം കൂട്ടി, രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റൈന്‍ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് കേസുകള്‍ തടയാന്‍ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിരീക്ഷണം ശക്തമാക്കാനും കേന്ദ്രം കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *