കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗം ഞായറാഴ്ച കൊച്ചിയിൽ

കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗം ഞായറാഴ്ച കൊച്ചിയിൽ ചേരും. നിരവധി വിഷയങ്ങളിൽ പാർട്ടിയ്ക്കുള്ളിൽ ഭിന്നാഭിപ്രായം ഉയർന്നിട്ടും യോഗം വിളിക്കാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിൽ എ ഗ്രൂപ്പ് പരിഭവം അറിയിക്കുകയും ചെയ്തു.

വിഴിഞ്ഞം തുറമുഖം, ശശി തരൂർ, സർവകലാശാല നിയമന വിവാദങ്ങൾ തുടങ്ങിയവയിൽ ചർച്ച വേണമെന്നാണ് നേതാക്കളുടെ ആവശ്യം. രണ്ടാഴ്ച മുന്പ് യോഗം ചേരാൻ ആലോചിച്ചെങ്കിലും കെപിസിസി പ്രസിഡന്‍റിന്‍റെ അസൗകര്യത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *