യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍


യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. വടകര എടോടി മശ്ഹൂര്‍ മഹലില്‍ സൈനുല്‍ ആബിദ് തങ്ങള്‍(48)ആണ് പിടിയിലായത്. ആത്മീയ ഗുരുവെന്ന പേരില്‍ വിശ്വാസം നേടിയാണ് യുവതിയെ ഇയാള്‍ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.


സൈനുല്‍ ആബിദിന്റെ വടകരയിലെ വീട്ടില്‍വെച്ച് 2002ല്‍ യുവതിക്ക് തേനില്‍ മയക്കുമരുന്ന് നല്‍കിയായിരുന്നു ആദ്യ പീഡനമെന്നു പൊലീസ് പറഞ്ഞു. സൈനുല്‍ ആബിദിന്റെ കുടുംബത്തെ പരിചരിക്കാനെന്ന് പറഞ്ഞ് എസ്എസ്എല്‍സി കഴിഞ്ഞയുടനെ കുടുംബം യുവതിയെ വടകരയിലേക്ക് അയക്കുകയായിരുന്നുവടകരയിലെ വീട്ടില്‍ വെച്ചും യുവതിയുടെ വീട്ടില്‍വെച്ചുമായിരുന്നു പീഡനം. യുവതിയുടെ കുടുംബത്തിന്റെ ആത്മീയഗുരു സ്ഥാനത്തായിരുന്ന സൈനുല്‍ ആബിദ് ഇത് മുതലെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ചൂഷണം. 2014ലും 2018 ലും ഇയാള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പീഡന വിവരമറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു പോവുകയും ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.



Sharing is Caring