മതപഠനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി


നീലേശ്വരം: മതപഠനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 49 കാരൻ അറസ്റ്റില്‍. തൈക്കടപ്പുറം അഴിത്തലയിലെ കെ.പി.ഇസ്മായിലി (കബര്‍ദാര്‍-49) നെയാണ് നീലേശ്വരം എസ്.ഐ. പി.രാജീവന്‍ അറസ്റ്റു ചെയ്തത്.


ഒക്ടോബര്‍ 10 മുതല്‍ നവംബര്‍ രണ്ടുവരെയുള്ള ദിവസങ്ങളില്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചാണ് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവം കുട്ടി മദ്രസാധ്യാപകരെ അറിയിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു.) സംസ്ഥാന ഭാരവാഹിയാണ് ഇസ്മായില്‍.മദ്രസാധികൃതരുടെ പരാതിയില്‍ നീലേശ്വരം പോലീസ് പോക്‌സോ കേസെടുത്തു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.




Sharing is Caring