
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ (13-03-2014) പ്രഖ്യാപിക്കും. ഇടുക്കി ഉള്‍പ്പടെ 15 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണാ നാളെ പ്രഖ്യാപിക്കുകയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ഇടുക്കി സീറ്റ് നല്‍കുന്നതിനുള്ള ബുദ്ധിമുട്ട് കേരളാ കോണ്‍ഗ്രസിനെ അറിയിച്ചെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തിലേക്ക് കടന്നതോടെ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ദില്ലിയിലെത്തിയിട്ടുണ്ട്. 15 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ഇവര്‍ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു.
