ക്വലാലംപൂര്‍: ശനിയാഴ്ച പറക്കലിനിടെ കാണാതായ മലേഷ്യ എയര്‍ലൈന്‍സ് ജെറ്റ്ലൈനറിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണം ആന്‍ഡമാന്‍ കടലിലേക്കു വ്യാപിപ്പിക്കുന്നു. ചൈന മുതല്‍ ആന്‍ഡമാന്‍ കടല്‍ വരെയുള്ള മേഖലയിലാണ് തെരച്ചില്‍ വ്യാപിപ്പിക്കുന്നത്. ഇതിനായി ഇന്ത്യയുടെ സഹായവും മലേഷ്യ തേടിയിട്ടുണ്ട്.
അഞ്ചാം ദിനവും വിമാനത്തിനായുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്ത്യന്‍ നാവികസേനയുടേതടക്കമുള്ള നിരവധി കപ്പലുകളും വിമാനങ്ങളും ഉപഗ്രഹങ്ങളും തെരച്ചിലില്‍ പങ്കെടുക്കുന്നു.
മലേഷ്യന്‍ പെനിന്‍സുല, മലാക്ക കടലിടുക്ക്, തെക്കന്‍ ചൈനീസ് കടല്‍ എന്നിവിടങ്ങളില്‍ നടത്തിയ തെരച്ചിലുകള്‍ പരാജയപ്പെടുകയാണുണ്ടായത്. ഇതേതുടര്‍ന്നാണ് തെരച്ചില്‍ ആന്‍ഡമാന്‍ സമുദ്രത്തിലേക്ക് വ്യാപിപ്പിക്കുന്നത്.