തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പടെ പത്തോളം പേര്‍ക്ക് പരിക്കേറ്റു. എസ്എഫ്‌ഐ വഞ്ചിയൂര്‍ ഏരിയാ ജോയിന്റ് സെക്രട്ടറി, ലോ കോളേജിലെ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
ഹോസ്റ്റലില്‍ അനധികൃതമായി താമസിക്കുന്നവര്‍ യൂണിവേഴ്‌സിറ്റി കോളേജിലെയും ലോ കോളേജിലെയും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. യൂണിവേഴ്‌സിറ്റി കോളേജിലെ കുത്ത് കേസ് പ്രതികള്‍ ഉള്‍പ്പടെ ഹോസ്റ്റലില്‍ പലപ്പോഴും സ്ഥിരതാമസം ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയവരില്‍ പലരും എസ്എഫ്‌ഐയില്‍ നിന്ന് മുന്‍പ് പുറത്താക്കപ്പെട്ടവര്‍ ആണെന്നാണ് വിവരം.














