ഗോത്ര ജനതയെ പ്രദര്‍ശന വസ്തുവാക്കുന്നതിനോട് യോജിപ്പില്ലെന്ന് മന്ത്രി പി പ്രസാദ്. ആരെയും പ്രദര്‍ശന വസ്തുവാക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളീയം പരിപാടിയില് ആദിവാസികളെ പ്രദര്‍ശന വസ്തുക്കളാക്കി എന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.താനതു കണ്ടില്ല. അത്തരത്തില്‍ പ്രദര്‍ശന വസ്തുവാക്കിയിട്ടില്ലെന്നാണ് മനസ്സിലായത്. വിഷയം പരിശോധിക്കുമെന്ന് ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.













