സോളാര്‍ ഗൂഢാലോചന കേസ് ഇന്ന് വീണ്ടും കോടതിയില്‍


സോളാര്‍ ഗൂഢാലോചന കേസ് ഇന്ന് വീണ്ടും കോടതിയില്‍. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.


സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ ഹൈക്കോടതി നല്‍കിയ ഹര്‍ജി തള്ളിയതോടെ ഗണേഷ് കുമാറും ഇന്ന് കോടതിയില്‍ ഹാജരാകും. കഴിഞ്ഞമാസം കേസ് പരിഗണിച്ചപ്പോള്‍ ഒന്നും രണ്ടും പ്രതികള്‍ ഹാജരായിരുന്നില്ല. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി അന്വേഷണ കമ്മീഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ കൃത്രിമം നടത്തി നാല് പേജ് കൂട്ടിച്ചേര്‍ത്തെന്നും ഇതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നുമാണ് കേസ്.




Sharing is Caring