മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ഇംഫാലിലെ ന്യൂ ലാംബുലന്‍ പ്രദേശത്ത് അജ്ഞാതര്‍ മൂന്ന് വീടുകള്‍ക്ക് തീയിട്ടു. ഇന്ന് ഉച്ചയോടെയാണ് അജ്ഞാതര്‍ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ കത്തിച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ, ആളുകള്‍ തടിച്ചുകൂടുകയും, പ്രദേശത്തേക്ക് കടക്കാന്‍ അനുവദിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സേനകളെ വിന്യസിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് കൂടാതെ, മുന്‍ ആരോഗ്യ കുടുംബക്ഷേമ ഡയറക്ടര്‍ കെ രാജോയുടെ വസതിക്ക് കാവല്‍ നിന്ന സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് അജ്ഞാതര്‍ മൂന്ന് ആയുധങ്ങള്‍ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ഇംഫാല്‍ പിഎസിനു കീഴിലുള്ള സഗോല്‍ബന്ദ് ബിജോയ് ഗോവിന്ദയില്‍ പുലര്‍ച്ചെ 2 മണിയോടെയായിരുന്നു ഈ സംഭവം. തട്ടിയെടുത്ത ആയുധങ്ങളില്‍ രണ്ട് എകെ സീരീസ് റൈഫിളുകളും ഒരു കാര്‍ബൈനും ഉള്‍പ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആയുധങ്ങള്‍ വീണ്ടെടുക്കുന്നതിനും അക്രമികളെ പിടികൂടുന്നതിനുമായി പോലീസ് ഓപ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്.














