കമ്മ്യൂണിസ്റ്റ് നേതാവായ പുഷ്പ കമല്‍ ധഹല്‍ വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രി. പ്രചണ്ഡ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇത് മൂന്നാം തവണയാണ് പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രിയാവുന്നത്. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാനായിരുന്നു പ്രചണ്ഡ.
രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി പ്രചണ്ഡയെ പ്രധാനമന്ത്രിയായി നിയമിച്ചു. പ്രതിപക്ഷ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയുടെയും മറ്റ് പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് പുഷ്പ കമല്‍ ധഹല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.














