കരിപ്പൂരില്‍ 50 കോടിയുടെ കൊക്കെയ്‌നും ഹെറോയിനും പിടികൂടി


കരിപ്പൂരില്‍ ലഹരി വേട്ട. 50 കോടിയുടെ കൊക്കെയ്‌നും ഹെറോയിനും ഡിആര്‍ഐ പിടികൂടി. ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശി രാജീവ് കുമാറിനെ ഡിആര്‍ഐ കസ്റ്റഡിയില്‍ വാങ്ങും.
കോഴിക്കോട്ടേക്കാണ് ലഹരി വസ്തുക്കള്‍ കൊണ്ടു വന്നത്. കോഴിക്കോട്ടുകാരനായ ഒരാള്‍ വന്ന് കൈപ്പറ്റുമെന്നാണ് പ്രതി നല്‍കിയ മൊഴി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് ഡിആര്‍ഐ പറഞ്ഞു.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കും.


കരിപ്പൂര്‍ ലഹരിക്കടത്തിന് പിന്നില്‍ വന്‍ മാഫിയയെന്നാണ് സംശയിക്കുന്നത്. ലഹരി വസ്തുക്കള്‍ ആസൂത്രിതമായാണ് കരിപ്പൂരില്‍ എത്തിച്ചത്. മലബാര്‍ ജില്ലകളെ ലക്ഷ്യമിട്ടായിരുന്നു ലഹരിക്കടത്ത്. പ്രതി രാജീവ് കുമാര്‍ ഇടനിലക്കാരന്‍ മാത്രമാണ്. ഇയാളുടെ ആദ്യത്തെ ഫ്‌ലൈറ്റ് യാത്രയായിരുന്നുവെന്ന് ഡിആര്‍ഐ പറഞ്ഞു. സംഭവത്തില്‍വിശദമായ അന്വേഷണം ആരംഭിച്ചതായി ഡിആര്‍ഐ അറിയിച്ചു.




Sharing is Caring