സിഎന്‍ജി കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് കത്തിയമര്‍ന്നു;രണ്ടുപേര്‍ മരിച്ചു

ന്യൂഡൽഹി: കാർ വൈദ്യുത പോസ്റ്റുമായി കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേർ വെന്ത് മരിച്ചു. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം.

ഗുഡ്ഗാവിലെ തിക്ലി റോഡിൽ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കാർ വൈദ്യുത പോസ്റ്റിലിടിക്കുന്നത്. പ്രകൃതി വാതകത്തിൽ ഓടിയിരുന്ന കാർ അപകടത്തെത്തുടർന്ന് പൂർണ്ണമായി കത്തിനശിക്കുകയായിരുന്നു. അപകടം നടന്ന് നിമിഷങ്ങൾക്കുള്ളിൽ അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് തീയണയ്ക്കാൻ സാധിച്ചത്.മേവത് സ്വദേശികളായ രണ്ട് യാത്രക്കാരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുഗ്രാം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *