സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേതന വര്‍ദ്ധനവ് ആവശ്യപ്പെടുന്നവരുമായി ഇനിയൊരു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം, ആശമാരുടെ ധര്‍മ്മ സമരത്തിന് കേരള മനസാക്ഷിയുടെ പിന്തുണയുണ്ടെന്നും സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരത ജനം സഹിക്കില്ലെന്നും സമര പന്തലില്‍ എത്തിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. സമരക്കാര്‍ നിരാശരായി മടങ്ങേണ്ടി വരില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വേതന വര്‍ധന ആവശ്യപ്പെട്ട് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 100 ദിവസം പിന്നിട്ടു.













