ലൈം​ഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി

ദളിത് യുവതിക്കെതിരെ ലൈം​ഗിക പീഡനം നടത്തിയ കേസിൽ സിവിക് ചന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി. സിവിക് ചന്ദ്രന്‍ കൊയിലാണ്ടി സ്റ്റേഷനിൽ ഹാജരായത് . രണ്ടാമത്തെ കേസിൽ ഒപ്പിടാനാണ് ഹാജരായത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം രണ്ടാമത്തെ പീഡന കേസിൽ ഒരു ലക്ഷം രൂപയുടെയും രണ്ട് ആൾ ജാമ്യത്തിന്‍റെയും വ്യവസ്ഥയില്‍ വിട്ടയച്ചു.

ഇയാളുടെ മുൻകൂർ ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീൽ അം​ഗീകരിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയത്. ജസ്റ്റിസ് എ ബദ്റുദ്ദീന്റേതാണ് ഉത്തരവ്. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഉടൻ പ്രത്യേക കോടതിയിൽ ഹാജറാക്കണമെന്നും അന്ന് തന്നെ കോടതി ജാമ്യ ഹർജി പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *