ദക്ഷിണ സുഡാനിലെ ബ്ലൂ നൈല്‍ സംസ്ഥാനത്ത് ആഭ്യന്തര സംഘര്‍ഷത്തില്‍ രണ്ടു ദിവസത്തിനിടെ സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം 150 ലേറെ പേര് കൊല്ലപ്പെട്ടു. 86 പേര്‍ക്ക് പരുക്കേറ്റു.
രാജ്യ തലസ്ഥാനമായ ഖര്‍ത്തൂമില്‍ നിന്ന് 500 കിലോമീറ്റര്‍ തെക്ക് വാദി അല്‍ മഹി പ്രദേശത്താണ് പോരാട്ടം നടന്നത്. ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കമാണ് ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പോരാട്ടത്തിലേക്ക് എത്തിച്ചത്.