കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ നിൽപ്പുസമരം നടത്തി

കൊയിലാണ്ടി:തൊഴിലിടങ്ങളിൽ ലേബർ ഡിപ്പാർട്ട്മെന്റ് പരിശോധന നടത്തുക, ലോക് ഡൗൺ കാലത്തെ ആനുകൂല്യങ്ങൾ പൂർണമായും തൊഴിലാളികൾക്ക് നൽകുക, കോവിഡ് മറയാക്കി തെഴിലാളികളെ പിരിച്ചുവിടാൻ അനുവദിക്കുകയില്ല തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോഴിക്കോട് ജില്ല കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ( C I T U ) കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നിൽപ്പുസമരം നടത്തി.

ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന സമരം കൊയിലാണ്ടി മുൻസിപ്പൽ ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘടനം ചെയ്തു.എസ്. തേജചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ കെ.സത്യൻ സ്വാഗതം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *