അൺ ലോക്ക് രണ്ടാം ഘട്ടം: ജൂലൈ 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും, രാജ്യാന്തര വിമാന സർവീസും ഇല്ല


കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയിരുന്നു. ഇപ്പോള്‍ രണ്ടാംഘട്ട അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.


സാമൂഹ്യ അകലവും മാസ്‌ക്ക് ധരിക്കലും അടക്കമുള്ള കര്‍ശന നിയന്ത്രണ നടപടികളുമായ് ഇനിയും മുന്നോട്ട് പോയെ മതിയാകു എന്ന് വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് പ്രസിദ്ധികരിച്ചത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണത്തില്‍ ഒരിളവും പാടില്ല. കണ്ടെയ്ന്‍മെന്റ സോണുകള്‍ക്ക് പുറത്ത് ഉചിതമായ ഇളവുകള്‍ സര്‍ക്കാരിന് നല്‍കാം. എന്നാല്‍ ഇങ്ങനെ അനുവദിക്കുന്ന ഇളവുകളുടെ ഭാഗമായി ജനക്കൂട്ടം ഉണ്ടാകാനോ അഞ്ച് പേരില്‍ അധികം കൂട്ടം കൂടാനോ പാടില്ല.




Sharing is Caring