സിദ്ദിഖ്ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ “ഇന്‍ ഹരിഹര്‍നഗറി’ല്‍ റിസബാവ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം ജോണ്‍ ഹോനായി വരുന്നു. മഹാദേവന്‍, അപ്പുക്കുട്ടന്‍, ഗോവിന്ദന്‍കുട്ടി, തോമസുകുട്ടി എന്നീ കഥാപാത്രങ്ങളായി മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍ എന്നിവരും എത്തും. “ഹരിഹര്‍നഗറി’ന്റെ രണ്ടു തുടര്‍ചിത്രങ്ങളും വിജയമായതിനുപിന്നാലെയാണ് “ജോണ്‍ ഹോനായി’ എന്ന പേരില്‍ പുതിയ സിനിമ എത്തുന്നത്. ടി എ തൗഫീഖ് സംവിധാനംചെയ്യുന്ന സിനിമയുടെ ചിത്രീകരണം ദുബായിലും കൊച്ചിയിലുമായി പൂര്‍ത്തിയായി. മാളവിക മേനോനാണ് നായിക. തിരക്കഥ ഫസല്‍. കോട്ടയം നസീര്‍, മാമുക്കോയ തുടങ്ങിയവരും അഭിനയിക്കുന്നു.












