അധോലോക നേതാവ് ഛോട്ടാ രാജനെ ഇന്ത്യയില്‍ എത്തിച്ചു.


ന്യൂഡല്‍ഹി:അധോലോക നേതാവ് ഛോട്ടാ രാജനെ ഇന്ത്യയില്‍ എത്തിച്ചു.ഒരാഴ്ച മുമ്പ് ഇന്തോനേഷ്യയിലെ ബാലിയില്‍നിന്ന് പിടിയിലായ ഛോട്ട രാജനെ ചാര്‍ട്ടേഡ് വിമാനത്തിലാണ് സിബിഐ സംഘം കൊണ്ടുവന്നത്. ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ച രാജനെ അന്വേഷണ സംഘം ലോധിയിലെ സിബിഐ ആസ്ഥാനത്തേക്കു കൊണ്ടുപോയി. ഇന്നുതന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കും.




Sharing is Caring