പരസ്യ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്; സുധീരന്‍


തിരുവനന്തപുരം: കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം തുടര്‍ന്നാല്‍ കര്‍ശനടപടിയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. നേതാക്കളുടെ പരസ്യപ്രസ്താവന അണികളുടെ വിശ്വാസം തകര്‍ക്കും ഇതനുവദിക്കാനാകില്ല. നേതാക്കള്‍ കെപിസിസി യോഗത്തിലാണ് അഭിപ്രായം പറയേണ്ടത്.തെരഞ്ഞെടുപ്പു ഫലം വരും മുമ്പേ കൊച്ചി മേയറെ ചൊല്ലി കോൺഗ്രസിൽ കലാപം ഉടലെടുത്തിരുന്നു. മേയർ ലത്തീൻ സമുദായത്തിൽ നിന്നു വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ ആവശ്യപ്പെട്ടു. കൊച്ചിയിൽ യുഡിഎഫിന് ഭൂരിപക്ഷം കുറയുമെന്നും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയെന്നും വേണുഗോപാൽ പറഞ്ഞു. എന്നാൽ മേയറെ തീരുമാനിക്കാൻ ഇപ്പോൾ ആരെയും ചുമതലപ്പെടുത്തിയട്ടില്ലെന്ന് മുൻ മേയർ ടോണി ചമ്മിണി പ്രതികരിച്ചു.ഉത്തരവാദപ്പെട്ടവര്‍ ഇനിയും ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ തുടരുന്നതിനെ ഗൗരവത്തോടെയാണ് കെ.പി.സി.സി കാണുന്നത്. ഇതിനെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളും-സുധീരന്‍ പറഞ്ഞു.




Sharing is Caring