സൗദി സന്ദര്‍ശനത്തിനൊരുങ്ങി ചൈനീസ് ഭരണാധികാരി ഷി ജിന്‍ പിംഗ്

സൗദി സന്ദര്‍ശനത്തിനൊരുങ്ങി ചൈനീസ് ഭരണാധികാരി ഷി ജിന്‍ പിംഗ്. യുഎസുമായി ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായം വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഷി ജിന്‍ പിംഗിന്റെ സൗദി സന്ദര്‍ശനം നിര്‍ണ്ണായകമാകും.

ചൈന-അറബ് ഉച്ചകോടിയും, ചൈന-ജിസിസി സമ്മേളനവും സന്ദര്‍ശനത്തിന്റെ അജണ്ടയിലുണ്ട്. 14 അറബ് രാഷ്‌ട്രത്തലവന്മാരെങ്കിലും ചൈന-അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. അറബ്-ചൈനീസ് ബന്ധത്തിന്റെ ‘നാഴികക്കല്ല്’ എന്നാണ് ചൈന ഈ യാത്രയെ വിശേഷിപ്പിക്കുന്നത്.

എണ്ണ ഉത്പാദനത്തെ ചൊല്ലി സൗദി അറേബ്യയും യുഎസും തമ്മില്‍ ദീര്‍ഘനാളായി കലഹത്തിലാണ്. തായ് വാന്‍ വിഷയവുമായി ബന്ധപ്പെട്ടാണ് ചൈനയും യുഎസും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വര്‍ദ്ധിച്ചത്. ഇതിനിടിലാണ് പലതും മനസിലുറപ്പിച്ച്‌ ഷി ജിന്‍ പിംഗ് സൗദി സന്ദര്‍ശനത്തിനൊരുങ്ങുന്നത്. ഗള്‍ഫ് രാജ്യങ്ങളുമായും ഇറാനുമായും റഷ്യയുമായും ബന്ധം ഉറപ്പിക്കുന്നതിലൂടെ യുഎസിനെതിരെ പടയൊരുക്കം ശക്തമാക്കാമെന്നാണ് ഷി ജിന്‍ പിംഗിന്റെ കണക്കുകൂട്ടല്‍. സൗദി സന്ദര്‍ശനത്തിനായുള്ള ഷി ജിന്‍ പിഗിന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെന്നാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *