ജര്‍മനിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ അഭയാര്‍ഥി യുവാവിന്‍റെ കത്തിയാക്രമണം


തെക്കന്‍ ജര്‍മനിയിലെ സ്കൂളിലേക്ക് നടന്നുപോകു‌കയായിരുന്ന വിദ്യാര്‍ഥിനികള്‍ക്ക് നേരെ അഭയാര്‍ഥി യുവാവിന്‍റെ കത്തിയാക്രമണം.14 വയസുള്ള പെണ്‍കുട്ടി മരിക്കുകയും 13 വയസുള്ള മറ്റൊരു വിദ്യാര്‍ഥിനി ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


തിങ്കളാഴ്ച രാവിലെ ഇല്ലെര്‍കിര്‍ച്ച്‌ബെര്‍ഗ് ഗ്രാമത്തിലെ അഭയാര്‍ഥി കേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങിയ ‌യുവാവാണ് വിദ്യാര്‍ഥികളെ ആക്രമിച്ചത്. സംഭവത്തില്‍ എറിത്രിയയില്‍ നിന്നുള്ള അഭയാര്‍ഥിയാണെന്ന് പറയുന്ന 27കാരനെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.


സമീപത്തെ കെട്ടിടത്തില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ആക്രമണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന കത്തിയുമായി ഇയാളെ കണ്ടെത്തി. സംഭവത്തില്‍ രണ്ടു പേരെ കൂടി കസ്റ്റഡിയിലെടുത്തി.

ആക്രമണത്തില്‍ പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെ‌യ്യുന്നത്. 2015 ലെ സെന്‍സസ് പ്രകാരം 5,000-ല്‍ താഴെ മാത്രം ജനസംഖ്യയുള്ള ഒരു ചെറിയ പട്ടണമാണ് ഇല്ലര്‍കിര്‍ച്ച്‌ബെര്‍ഗ്.



Sharing is Caring