പൗരത്വ ഭേദഗതി നിയമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഇരട്ടത്താപ്പ്;എന്‍ കെ പ്രേമചന്ദ്രന്‍

പൗരത്വ ഭേദഗതി നിയമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഇരട്ടത്താപ്പ്. ബില്‍ നിയമപരമായപ്പോഴാണ് മുഖ്യമന്ത്രി എന്തെങ്കിലും പ്രതികരിച്ചത്. സംസ്ഥാനം നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് പ്രായോഗികമാണോ എന്ന് സംശയമുണ്ട്. രാജ്യത്തെ നിയമം എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി വ്യക്തമാക്കി.കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ ഉള്‍പ്പടെ ആദ്യം തയ്യാറാക്കി തുടങ്ങിയ സംസ്ഥാനം ആണ് കേരളം. ബില്ല് നിയമം ആയപ്പോള്‍ മാത്രം ആണ് കേരളം മുഖ്യമന്ത്രി എന്തെങ്കിലും പ്രതികരിച്ചത്.

സംസ്ഥാനം നിയമം നടപ്പിലാക്കില്ലെന്ന് പറയുന്നത് പ്രായോഗികം ആണോ എന്നതില്‍ സംശയം ഉണ്ട്. നിയമം ഉണ്ടാക്കുന്ന വിപത്തിന് എതിരെ ആണ് രാജ്യവ്യപക പ്രതിഷേധങ്ങള്‍.പൗരത്വ നിയമം ഇന്ത്യയുടെ മതേതര രാഷ്ട്ര വ്യവസ്ഥയുടെ അസ്തിത്വം തകര്‍ക്കും.മതേതര രാജ്യമായ ഭാരതത്തില്‍ പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡം മതം ആയി മാറ്റുന്നു. ഇത് മതേതരത്വത്തിന്റെ മരണ മണി.രാജ്യത്ത് മുസ്ലിം – ഇതരര്‍ എന്ന വേര്‍തിരിവ് ഉണ്ടാകും.രാമക്ഷേത്രം ഭൂരിപക്ഷങ്ങള്‍ക്ക് ഇടയില്‍ വലിയ സ്വാധീനം ഉണ്ടാക്കിയില്ലെന്നാണ് ബിജെപി വിലയിരുത്തല്‍. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൗരത്വ നിയമം കൊണ്ട് വന്നതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *