അഴിമതിക്കേസുകളിലെ കേന്ദ്ര അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു;കെ.മുരളീധരന്‍

അഴിമതിക്കേസുകളിലെ കേന്ദ്ര അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭയപ്പെടുന്നുവെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍.
താനും കേജ്രിവാളിനെപ്പോലെ അകത്തു പോകുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നു. കെജ്രിവാള്‍ പോരാടി, പിണറായി കീഴടങ്ങി.

സംഘികള്‍ക്കു മുന്നില്‍ കീഴടങ്ങിയ മുഖ്യമന്ത്രിയുടെ ജല്‍പനങ്ങളാണ് കോണ്‍ഗ്രസിനെതിരായ വിമര്‍ശനമെന്നും അദ്ദേഹം പരിഹസിച്ചു.ഗണപതിവട്ടത്തില്‍ കെ.സുരേന്ദ്രനെതിരെ മുരളീധരന്‍.

വയനാട് ഒരു ലക്ഷം വോട്ട് തികയ്ക്കില്ലെന്ന് സുരേന്ദ്രന് അറിയാം. ജനശ്രദ്ധ നേടാനാണ് ഇപ്പോള്‍ ഗണപതിവട്ടവുമായിട്ട് ഇറങ്ങിയിരിക്കുന്നത്. ഗണപതി ഒരു മിഥ്യയാണെന്ന് ഷംസീര്‍ പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു. അത് മതവിശ്വാസികളുടെ വികാരമാണ് ഗണപതി എന്നതിനാലാണ്.

സുല്‍ത്താന്‍ ബത്തേരിയുടെ പേരുമായി ഗണപതിവട്ടത്തിന് ബന്ധമില്ല. ആദ്യം തന്നെ പേര് ബത്തേരിയെന്നായിരുന്നു.തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ട് തികക്കാനാണ് ഗണപതിയുടെ പേരും സുല്‍ത്താന്‍ ബത്തേരിയും കൂട്ടിക്കെട്ടുന്നത്.ശ്രീരാമനും ഗണപതിയുമൊക്കെ വോട്ടുകിട്ടാന്‍ ദുരുപയോഗം ചെയ്യുകയാണ് ബി ജെ പി.കോണ്‍ഗ്രസുകാര്‍ വിശ്വാസികളൊക്കെത്തന്നെയാണ്.

പക്ഷെ വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കുഴക്കാറില്ല. വിശ്വാസത്തിന്റെ ഹോള്‍സെയിലാരും ബി ജെ പിക്ക് കൊടുത്തിട്ടില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *