ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ മറ്റുമേഖലകളിലും സൈനീക നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നതായി ഇസ്രയേല്‍


ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ മറ്റുമേഖലകളിലും സൈനീക നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നതായി ഇസ്രയേല്‍. ഏപ്രില്‍ ഒന്നിന് സിറിയയിലെ കോണ്‍സുലേറ്റിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.ആക്രമണത്തില്‍ ഉന്നത ഇറാനിയന്‍ ജനറലും മറ്റ് ആറ് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.


ഇറാന്‍ പിന്തുണയുള്ള ഹമാസിനെതിരെ ആറ് മാസം മുമ്പ് ഗാസ മുനമ്പില്‍ യുദ്ധം ആരംഭിച്ച ഇസ്രയേല്‍ ഡമാസ്‌കസിലെ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പെന്റഗണ്‍ അത് സംബന്ധിച്ച സൂചന നല്‍കിയിരുന്നു.
ഗാസയില്‍ രാജ്യം യുദ്ധം തുടരുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.


ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റു മേഖലകളില്‍ സൈനീക നീക്കം നടത്താന്‍ ഒരുങ്ങുകയാണെന്നും നെതന്യാഹു വ്യക്തമാക്കി.



Sharing is Caring