ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പെരുമ്ബാവൂര്‍ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു


സ്വര്‍ണ്ണാഭരണ രംഗത്ത് 155 വര്‍ഷത്തെ വിശ്വസ്തപാരമ്ബര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബി.ഐ.എസ് അംഗീകാരത്തിന് പുറമെ അന്താരാഷ്ട്ര ഐ.എസ്.ഒ അംഗീകാരവും നേടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ നാല്പ്പത്തിനാലാമത് ഷോറൂം പെരുമ്ബാവൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.


പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂരും പ്രശസ്ത സിനിമാതാരം അനു സിതാരയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.


പെരുമ്ബാവൂര്‍ എം.എല്‍ എ എല്‍ദോസ് കുന്നുപള്ളി,പെരുമ്ബാവൂര്‍ നഗരസഭ ചെയര്‍ പേസണ്‍ സതി ജയകൃഷ്ണന്‍ പെരുമ്ബാവൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ബിജു ജോണ്‍ ജേക്കബ് തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഉദ്ഘാടന വേളയില്‍ പെരുമ്ബാവൂരിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധന കുടുംബങ്ങളിലെ വൃക്ക രോഗികള്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കുമുള്ള ധനസഹായം വിതരണം ചെയ്തു.

ബിഐഎസ് ഹാള്‍മാര്‍ക്കുള്ള 916 സ്വര്‍ണാഭരണങ്ങളുടേയും ഡയമണ്ട് ആഭരണങ്ങളുടെയും ബ്രാന്റഡ് വാച്ചുകളുടെയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനുമായി ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോറൂമില്‍ അസുലഭമായ ഷോപ്പിംഗ് അനുഭവത്തോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭൗതീക സൗകര്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഉദ്ഘാടനം കാണുവാനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്ക് സ്വര്‍ണ്ണ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഉദ്ഘാടനം പ്രമാണിച്ച്‌ ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്ക്കൗണ്ട് ലഭിക്കുന്നു.സ്വന്തമായി ആഭരണ നിര്‍മ്മാണശാലകള്‍ ഉള്ളതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ,മായം ചേര്‍ക്കാത്ത 22 കാരറ്റ് 916 സ്വര്‍ണ്ണാഭരണങ്ങള്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ്സില്‍ നിന്നും എല്ലാ കാലവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.

വിവാഹപാര്‍ട്ടികള്‍ക്ക് സൗജന്യ വാഹന സൗകര്യം,വിശാലമായ പാര്‍ക്കിംഗ് സൗകര്യം എന്നിങ്ങനെ അനവധി സേവനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.



Sharing is Caring