പുരസ്കാരനിറവില്‍ കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: മികച്ച നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ മലിനീകരണ നിയന്ത്രണബോർഡിന്റെ അവാർഡ് 2018 വീണ്ടും കൊയിലാണ്ടി നഗരസഭയ്ക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.

നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ നേതൃത്വം നൽകുന്ന സംഘം അവാർഡ് ഏറ്റുവാങ്ങും.നഗരത്തിലെയും, മറ്റ് വാർഡ്കളിലെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും എൻജിനിയർമാരും പരിശോധിച്ച് നടത്തിയ വിശകലനത്തിന്റെ ഭാഗമായാണ് പുരസ്കാരം ലഭിച്ചത്.

ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി നഗരസഭയുടെ കേന്ദ്രത്തിൽ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും, മാലിന്യ സംസ്കരണം പ്രധാന ലക്ഷ്യമായി നിരവധി പ്രവർത്തനങ്ങൾ കൊയിലാണ്ടി ടൗണിൽ ആരംഭിച്ചു കഴിഞ്ഞതായും നഗരസഭാ ചെയർമാൻ ട്രൂത്ത് ഓൺലൈവിനോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *