ആര്‍എസ്എസ് പരിശീലനത്തിന് സ്ഥലം നല്‍കിയ സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി

ആര്‍എസ്എസ് പരിശീലനത്തിന് സ്‌കൂള്‍ വളപ്പില്‍ സ്ഥലം നല്‍കിയ സംഭവത്തില്‍ അധികൃതര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂത്തുപറമ്പ് തൊക്കിലങ്ങാടി എച്ച്എസ്എസ്,പാറശാല ഭാരതീയ വിദ്യാപീഠം എന്നീ സ്‌കൂളുകള്‍ക്കെതിരെയാണ് നടപടി.

തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ആയുധ പരിശീലനത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും പൊലീസ് കണ്ടില്ലെന്നു നടിക്കുകയായിരുന്നു. മെയ് ആറാം തിയതിയാണ് ക്യാമ്പ് അവസാനിച്ചത്. ക്യാമ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ‘ദ്വിതീയ വര്‍ഷ സംഘ ശിഷാ വര്‍ഗ്’ നടത്താന്‍ അനുവദിച്ചത് കോണ്‍ഗ്രസ് നേതൃത്വം ഭരിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റായിരുന്നു.

കഴിഞ്ഞ വര്‍ഷം ജില്ലയിലെ മൂന്നു സ്‌കൂളുകളില്‍ ദശദിന ക്യാമ്പ് നടത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഡിജിപിക്കും എസ്പിക്കുമെല്ലാം പരാതി നല്‍കിയിരുന്നു. ഇതിനിടെ കൈരളി ചാനലില്‍ ഒളികാമറയില്‍ പകര്‍ത്തിയ് ഒടിസി ക്യാമ്പിലെ ആയുധപരിശീലനത്തിന്റെ ദൃശ്യങ്ങളും പുറത്തു വിട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *