നോമ്പുതുറയും അത്താഴ ഭക്ഷണ വിതരണവും നടത്തി


കൊയിലാണ്ടി:കൊയിലാണ്ടി താലൂക്ക്ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒറ്റപ്പെട്ട് കഴിയുന്ന ആളുകൾക്കു സമൂഹത്തിൽ വളരെ പ്രയാസം നേരിടുന്ന ഇരുന്നൂറോളം ആളുകൾക്കും കൊയിലണ്ടി സി എച്ച് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നോമ്പുതുറയും അത്താഴ ഭക്ഷണ വിതരണവും നടത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രി RMO ഡോക്ടർ സന്ധ്യാ കുറുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എച്ച് ഐ സുരേഷ് ,വർക്കിംഗ് ചെയർമാൻ സയ്യിദ് ഹുസൈൻ ബാഫക്കി തങ്ങൾ ,ജനറൽ സെക്രട്ടറി വി പി ഇബ്രാഹിം കുട്ടി ,ട്രഷറർ റഷീദ് വെങ്ങളം തുടങ്ങിയവർ സംബന്ധിച്ചു.




Sharing is Caring