വി​വാ​ഹി​ത​യാ​യ മ​ക​ളു​ടെ കു​ടും​ബ പ്ര​ശ്‌​നം; മ​നം​നൊ​ന്ത് വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി

വ​ഡോദര: വി​വാ​ഹി​ത​യാ​യ മ​ക​ളു​ടെ കു​ടും​ബ​പ്ര​ശ്‌​ന​ത്തി​ല്‍ മ​നം​നൊ​ന്ത് വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി. ഗു​ജ​റാ​ത്തി​ലെ വ​ഡോദര​യി​ലാ​ണ് സം​ഭ​വം. 45കാ​രി​യാ​യ അ​നി​ത ദേ​വ​സി​യാ​ണ് മ​രി​ച്ച​ത്.

രാ​ജ​സ്ഥാ​നി​ലെ പാ​ലി സ്വ​ദേ​ശി​യെ​യാ​ണ് ഇ​വ​രു​ടെ മ​ക​ള്‍ വി​വാ​ഹം ചെ​യ്ത​ത്. എ​ന്നാ​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ക്ക​ല്‍ മ​ട​ങ്ങി​യെ​ത്തി​യ യു​വ​തി ഭ​ര്‍​ത്താ​വി​നൊ​പ്പം താ​മ​സി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ചു. മ​ട​ങ്ങി​പ്പോ​കാ​നും കൂ​ട്ടാ​ക്കി​യി​രു​ന്നി​ല്ല.

പെ​ണ്‍​കു​ട്ടി​യെ തി​രി​കെ അ​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടു​കാ​രും നി​ര​ന്ത​രം ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. മ​ക​ളെ അ​നു​ന​യി​പ്പി​ച്ച്‌ പ​റ​ഞ്ഞ​യ​ക്കാ​ന്‍ അ​നി​ത​യും ഭ​ര്‍​ത്താ​വും ശ്ര​മി​ച്ചു​വെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

ഇ​തെ തു​ട​ര്‍​ന്ന് അ​നി​ത​യും ഭ​ര്‍​ത്താ​വും ദീ​ര്‍​ഘ​നാ​ളു​ക​ളാ​യി മാ​ന​സി​ക സം​ഘ​ര്‍​ഷ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​ക​ളു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടു​കാ​രു​ടെ ഫോ​ണ്‍ വ​ന്ന​തി​നു ശേ​ഷം അ​നി​ത​യു​ടെ ഭ​ര്‍​ത്താ​വി​ന് അ​പ​സ്മാ​രം വ​ന്നി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് അ​നി​ത വീ​ടി​ന്‍റെ ടെ​റ​സി​ല്‍ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ സ​മ​യം എ​ല്ലാ​വ​രും ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​രെ ഭ​ര്‍​ത്താ​വ് ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *