അവധി സര്‍ക്കാര്‍ സ്കൂളുകളിലെ രീതിയില്‍ – സി.ബി.എസ്.ഇ


സി.ബി.എസ്.ഇ.യുടെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളിലെയും പ്രവൃത്തിദിനങ്ങളും അവധിദിനങ്ങളും സംസ്ഥാന സര്‍ക്കാര്‍ സ്കൂളുകളിലേയും കേന്ദ്രീയ വിദ്യാലയങ്ങളിലേയും പോലെയായിരിക്കുമെന്ന് സി.ബി.എസ്.ഇ. റീജണല്‍ ഓഫീസ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനെ അറിയിച്ചു.


മലപ്പുറം ജില്ലയിലെ ഒരു സ്കൂളില്‍ രണ്ടുദിവസം മാത്രം ക്രിസ്മസ് അവധി നല്‍കിയെന്ന് ഒരു രക്ഷിതാവ് പരാതി നല്‍കിയിരുന്നു. ഇതില്‍ സി.ബി.എസ്.ഇ. നല്‍കിയ നടപടി റിപ്പോര്‍ട്ടിലാണ് വിവരം.




Sharing is Caring