കൊച്ചി: ഡാറ്റാ സെന്റര്‍ കേസില്‍ ടി.ജി.നന്ദകുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു. രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത്. നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. നന്ദകുമാറിന്റെ പേരിലുള്ള 28 ബാങ്ക് അക്കൗണ്ടുകളില്‍ 16 എണ്ണം പരിശോധിച്ചപ്പോള്‍ തന്നെ ഗുരുതര ക്രമക്കേട് കണ്ടെത്തിയിരുന്നു. അനധികൃതമായി പല അക്കൗണ്ടുകളിലേക്കും പണം വന്നിട്ടുണ്ടെന്നു വ്യക്തമായി. എവിടെ നിന്നാണ് ഇത്രയും പണം വന്നതെന്നതിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ നന്ദകുമാറിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്നു ഇയാളുടെ മറ്റ് അക്കൗണ്ടുകളും സി.ബി.ഐ. പരിശോധിക്കുകയായിരുന്നു.
FLASHNEWS