ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ വിരാട് കോഹ് ലിയെ മറികടന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രണ്ടാം ടെസ്റ്റില്‍ രണ്ടു ഇന്നിംഗ്‌സുകളിലായി രോഹിത് 27 റണ്‍സ് നേടിയതോടെയാണ് കോഹ് ലിയെ മറികടന്നത്.
ഇതോടെ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്ററായും രോഹിത് മാറി.
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ 29 മത്സരങ്ങളില്‍ നിന്ന്് 2242 റണ്‍സ് ആണ് രോഹിത് നേടിയത്. വിരാട് കോഹ് ലി 36 മത്സരങ്ങളില്‍ നിന്ന് 2235 റണ്‍സ് ആണ് നേടിയത്. 48.73 ആണ് രോഹിതിന്റെ ശരാശരി. കോഹ് ലിയുടേത് 39.21. 212 ആണ് ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിലെ ഉയര്‍ന്ന സ്‌കോര്‍. കോഹ് ലിയുടേത് 254.
ചേതശ്വേര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവരാണ് തൊട്ടുപിന്നില്‍. പൂജാര 35 മത്സരങ്ങളില്‍ നിന്ന് 1769 റണ്‍സ് ആണ് നേടിയത്. 29 മത്സരങ്ങളില്‍ നിന്ന് 1589 റണ്‍സ് ആണ് അജിങ്ക്യ രഹാനെയുടെ സമ്ബാദ്യം.