
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവൻ സീറ്റും യുഡിഎഫ് തൂത്തുവാരുമെന്ന് എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ. ഒരു സീറ്റില്‍ പോലും എല്‍ഡിഎഫും എന്‍ഡിഎയും വിജയിക്കില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് 44.5 ശതമാനം വോട്ടുകളോടെ 20-ല്‍ 20 സീറ്റുകളിലും ജയിക്കുമെന്നും സർവേ പറയുന്നു.31.4 ശതമാനം വോട്ട് വിഹിതം നേടുന്ന ഇടതുപക്ഷത്തിനോ 19.8 ശതമാനം വോട്ട് വിഹിതം നേടുന്ന ബിജെപി മുന്നണിക്കോ ഒരു സീറ്റിലും ജയിക്കാനാവില്ലെന്നും മറ്റുപാര്‍ട്ടികള്‍ 4.3 ശതമാനം വോട്ടുകള്‍ പിടിക്കുമെന്നും സർവേ പറയുന്നുണ്ട്.
അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഇത്തവണയും മത്സരിക്കുന്നത് 2019-ലേതിന് സമാനമായി വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് പ്രവചനം.തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണി തൂത്തുവാരുമെന്നും ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാനാകില്ലെന്നുമാണ് സർവ്വേ പറയുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി വിജയിക്കാനാണ് സാധ്യത കൂടുതൽ എന്നും സർവ്വേ വ്യക്തമാക്കുന്നു.

