കൈപ്പത്തിക്ക് കണ്ണുമടച്ച് വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു;സിഎന്‍ ബാലകൃഷ്ണന്‍


downloadവരുത്തന്മാരെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് സിഎന്‍ ബാലകൃഷ്ണന്‍; കൈപ്പത്തിക്ക് കണ്ണുമടച്ച് വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു. തദ്ദേശീയരായ സ്ഥാനാര്‍ത്ഥികളെയാണ് ജില്ലയില് പരിഗണിക്കേണ്ടത്. വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ടിയാവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ താന്‍ മാനസികമായി തയ്യാറാണെന്നും സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. തൃശൂരിലേക്ക് കണ്ണുനട്ട് അന്യജില്ലക്കാരായ പലരും കച്ചമുറുക്കുന്നതിന്റെ സൂചനകള്‍ ശക്തമാകുമ്പോഴാണ് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ സിഎന്‍ ബാലകൃഷ്ണന്റെ പ്രതികരണം. മത്സരിക്കുന്നത് സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നോട് ചോദിച്ചിരുന്നു. എന്നാല്‍ മറുപടി പിന്നീട് പറയാമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കൈപ്പത്തികിട്ടിയാല്‍ കണ്ണുമടച്ച് വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ മികവാണ് ജനം പരിശോധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring