തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിനായി ഇന്നു മലപ്പുറത്ത് ചേരുന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അണികളുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് കൂടുതല്‍ സീറ്റ് ചോദിക്കാന്‍ ലീഗ് തയാറാകുന്നത്. 30- 35 സീറ്റിലെങ്കിലും മത്സരിക്കണമെന്നാണു ജില്ലാ നേതാക്കളുടെ അഭിപ്രായം. 24 സീറ്റില്‍ തന്നെ മത്സരിച്ചാല്‍ മതിയെന്നായിരുന്നു തുടക്കത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇതിനെതിരെ പാര്‍ട്ടിയില്‍ കടുത്ത പ്രതിഷേധം ഉടലെടുത്ത സാഹചര്യത്തിലാണു കൂടുതല്‍ സീറ്റുകള്‍ ചോദിക്കണമെന്ന നിലപാടിലേക്കു സംസ്ഥാനനേതൃത്വവും എത്തിയത്.












